പ്രാദേശികം

കൊടുങ്ങല്ലൂരിൽ യുവതിക്ക് തെരുവ് നായുടെ കടിയേറ്റു; നായക്ക് പേവിഷബാധ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭ 18-ാം വാർഡിൽ നാലുകണ്ടം പ്രദേശത്ത് യുവതിയെ നായ കടിച്ചു. ഈ നായ പിന്നിട് ചത്ത നിലയിൽ കണ്ടെത്തി.

മണ്ണൂത്തി വെറ്റിനറി ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ നായക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു. നായയുടെ കടിയേറ്റ യുവതി ചികിത്സയിലാണ്.

ശൃംഗപുരം മുസരിസ് ബസ് സ്റ്റാന്റ് നാലുകണ്ടം  പ്രദേശങ്ങളിൽ തെരുവ് നായകളുടെ ആധിക്യം മൂലം ജനങ്ങൾക്ക് വഴി നടക്കുവാൻ പറ്റാത്ത സാഹചര്യം ആണ് ഉള്ളതെന്ന് ആരോപണം ഉണ്ട്.

Leave A Comment