വെള്ളാങ്ങല്ലൂരിൽ ആരോഗ്യവകുപ്പ് പരിശോധന; പിഴ ഈടാക്കൽ
വെള്ളാങ്ങല്ലൂർ : പഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പും സംയുക്തമായി വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലും കടകളിലും പരിശോധന നടത്തി. പഞ്ചായത്തീരാജ് നിയമങ്ങളും ചട്ടങ്ങളും പ്രകാരം ലൈസൻസ് എടുക്കാത്തവർക്കെതിരേ നടപടി സ്വീകരിക്കുകയും ശുചിത്വം പാലിക്കാത്തവരിൽനിന്ന് പിഴ ഈടാക്കുകയും ചെയ്തു.
തണ്ണീർത്തടത്തിനോട് ചേർന്നുള്ള പൊതുനിരത്തിൽ മാലിന്യം തള്ളിയ ചാണേലിപറമ്പിൽ അലിക്ക് 25000 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. ശരത്കുമാർ, എം.എം. മദീന, കെ.എസ്. ഷിഹാബുദ്ദീൻ, അനുഷ, സെക്രട്ടറി കെ. റിഷി, അസി. സെക്ര. സുജൻ പൂപ്പത്തി, സനൽ, റീജ തുടങ്ങിയവർ നേതൃത്വം നൽകി.
Leave A Comment