പ്രാദേശികം

ലഹരിക്കെതിരേ ഓലമെടഞ്ഞ് വിദ്യാർഥിനികൾ

അങ്കമാലി : ലഹരിക്കെതിരേ കൂട്ടയോട്ടം, സൈക്കിൾ റാലി, ബോധവത്കരണ റാലി എന്നിങ്ങനെ വിവിധ പരിപാടികൾ നാം എന്നും കേൾക്കുന്നുണ്ട്. എന്നാൽ അങ്കമാലി മോർണിങ് സ്റ്റാർ ഹോംസയൻസ് കോളേജ് ലഹരിക്കെതിരേ വേറിട്ട പരിപാടിയാണ് സംഘടിപ്പിച്ചത്. വിദ്യാർഥിനികൾക്ക് ഓലമെടയലിൽ പരിശീലനം നൽകിയാണ് ലഹരിക്കെതിരേ കോളേജ് പ്രതികരിച്ചത്.

കോളേജിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിലാണ് വേറിട്ട പരിപാടി സംഘടിപ്പിച്ചത്. മൊബൈൽഫോണിന്റെയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ നിന്നും ആരോഗ്യപരമായ ചിന്തകളിലേക്കും മറ്റു വിനോദങ്ങളിലേക്കും യുവതലമുറയെ വഴിതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഓലമെടയൽ പരിശീലനം സംഘടിപ്പിച്ചതെന്ന് കോളേജ് അധികൃതർ പറഞ്ഞു.

പരിശീലനം നേടിയ എൻ.എസ്.എസ.് വൊളന്റിയർമാർ പ്രകൃതിസൗഹൃദ പോസ്റ്റർ ഡിസ്‌പ്ലേ ബോർഡുകൾ നിർമിക്കുകയും കോളേജിന്റെ വിവിധ ഭാഗങ്ങളിൽ ഓലകൊണ്ട് നെയിംബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.

Leave A Comment