പൂവ്വത്തും കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ആൾ മരിച്ചു
വള്ളിവട്ടം: പൂവ്വത്തും കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ 66കാരൻ മരിച്ചു. ശ്രീനാരായണപുരം അഞ്ചാംപരത്തി സ്വദേശി ചിറ്റാപ്പുറത്ത് വീട്ടിൽ ശശിധരനാണ് മരിച്ചത്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ശശിധരൻ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടിയത്. നാട്ടുകാർ രക്ഷപ്പെടുത്തി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെട്ടു. മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Leave A Comment