ബാലവേദി റിപ്പബ്ലിക് ദിനം ആഘോഷിച്ചു
കോണത്തുകുന്ന് :സി പി ഐ യുടെ പോഷക സംഘടന യായ ബാലവേദി വെള്ളാങ്ങല്ലുർ ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ റിപ്പബ്ലക് ദിനം ആഘോഷിച്ചു. സി പി ഐ ലോക്കൽ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തുകയും ഇന്ത്യൻ ഭരണഘടന വായി ച്ചു പ്രതിജ്ഞ എടുക്കുക യും ചെയ്തു. തുടർന്ന് ബാലവേദി പ്രവർത്തക രുടെ കലാ കായിക മത്സരവും നടത്തി.ബാലവേദി മുഹമ്മദ് ഷിഫാൻ ദേശിയ പതാക ഉയർത്തി, ഹലീമ അബ്ദുൽ ഹക്കീം പ്രതിജ്ഞ ചൊല്ലി കൊടുത്തു. സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് പണിക്കശ്ശേരീ ഉൽഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ.ആർ.രാഘവൻ,ഇസ്മായിൽ, സുജന ബാബു, അയിഷ, എന്നീവർ പ്രസംഗിച്ചു.
Leave A Comment