പ്രാദേശികം

പാലിശ്ശേരി എസ് എൻ ഡി പി സ്കൂൾ വാർഷികം നടന്നു

അന്നമനട :പാലിശ്ശേരി എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും  നടന്നു. ചടങ്ങ് ആർ സുനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ പി ബി സുരേഷ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ, സ്കൂൾ മാനേജർ എം എസ് സജീവൻ,ജില്ല പഞ്ചായത്ത്‌ അംഗം ശോഭന ഗോകുൽനാഥ്‌,
ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിൻസി ജോഷി, പഞ്ചായത്ത്‌ അംഗം മഞ്ജു സതീശൻ,പ്രിൻസിപ്പൽ ജിന്നി സി ഡി, പ്രധാന അധ്യാപിക ഈ ഡി ദീപ്തി, എസ് എൻ ജി സഭ സെക്രട്ടറി ബിജു കുന്നുംപുറം,രമേശ് കരിന്തലകൂട്ടം, പ്രസാദ് എം വി,ലിപ്സി ബിജു, ജീന വി വി, അജിത വി, പി കെ ബിന്ദു എന്നിവർ സംസാരിച്ചു .

Leave A Comment