പ്രാദേശികം

ശ്രീകുരുംബക്കാവ് ക്ഷേത്രം ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം ;ജോസ് വള്ളൂർ

കൊടുങ്ങല്ലൂർ: ശ്രീകുരുംബാമ്മയുടെ ക്ഷേത്രത്തിലെ അക്രമവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മാതൃകപരമായും ശിക്ഷിക്കണമെന്നും ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ ആവശ്യപ്പെട്ടു . ശ്രീകുരുംബാമ്മയുടെ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പത്രലേഖകരോട് സംസാരിക്കുകയായിരുന്നു. അദ്ദേഹം.

എൽ ഡി എഫ് അധികാരത്തിൽ ഇരിക്കുമ്പോൾ ആരാധാനാലയങ്ങൾക്കുനേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു വരികയാണ്. ക്ഷേത്രത്തിനു നേരെയുള്ള ആക്രമണത്തെ കോൺഗ്രസ് അപലപിക്കുകയാണെന്നും ജോസ് വള്ളൂർ പറഞ്ഞു. 

കെ.പി.സി.സി സെക്രട്ടറിമാരായ സി.എസ്.ശ്രീനിവാസ്, സുനിൽ അന്തിക്കാട്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.എം.നാസർ, അഡ്വ: വി.എം. മൊഹിയുദ്ദീൻ, ബ്ലോക്ക് പ്രസിഡൻ്റ് പി.യു.സുരേഷ് കുമാർ, കെ.പി.സുനിൽകുമാർ, ഇ.എസ് ബാബു, വി.എം.ജോണി, കെ.എസ്.കമറുദ്ദീൻ, സനിൽ സത്യൻ, എന്നിവരും അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു.

Leave A Comment