വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ സി.പി.എം നേതാവ് മരിച്ചു
കൊടുങ്ങല്ലൂര്‍: ബസിടിച്ചു ചികിത്സയിൽ ആയിരുന്ന സി പി ഐ എം വനിതാ നേതാവ് മരിച്ചു.സിപിഐ (എം) പുല്ലൂറ്റ് ലോക്കൽ കമ്മിറ്റി അംഗവും, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കൊടുങ്ങല്ലൂർ ഏരിയ ജോയിൻ്റ് സെക്രട്ടറിയും, പുല്ലൂറ്റ് വനിത സഹകരണ സംഘം പ്രസിഡണ്ടുമായ പുല്ലൂറ്റ്പന്തീരാംപാല കടേപറമ്പിൽ കെ.ടി.അഗസ്റ്റിന്റെ ഭാര്യ 62 വയസ്സുള്ള സീലിയയാണ് മരിച്ചത്.ഇക്കഴിഞ്ഞ ദിവസം തൃശ്ശൂരിലെ പറവട്ടാനിയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സീലിയ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആണ് മരിച്ചത്.
Leave A Comment