പ്രാദേശികം

ജനവാസ കേന്ദ്രത്തിൽ ഒറ്റയാനിറങ്ങി; ആന വനപാലകരെ ഓടിച്ചു, ഭീതിയോടെ പ്രദേശവാസികൾ

കൊടകര: മുരിക്കുങ്ങൽ, പത്തുകുളങ്ങര, താളൂപാടത്ത് ഭീതി പരത്തി ഒറ്റയാൻ
ഒരാഴ്ച്ചയായി വീടുകളിൽ എത്തിയാണ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്
കാട്ടിലേക്ക് ഓടിക്കാൻ വരുന്ന ഫോറസ്റ്റ്കാരെയും, നാട്ടുകാരേയും ഓടിക്കുകയാണ്
മുണ്ടാടൻ പോളിൻ്റെ വീട്ടിൽ കെട്ടിയിരുന്ന പശുവിനെ അക്രമിച്ചപ്പോൾ കെട്ടിയിരുന്ന കയർ പൊട്ടിയത് കൊണ്ട് മാത്രമാണ് രക്ഷപെട്ടത്
കുണ്ടുവായിൽ ഉസ്മാൻ്റെ വെള്ളം ശേഖരിച്ച് വക്കുന്ന ടാങ്കും, സ്റ്റാൻ്റും തകർത്തു.

ചോലക്കൽ മുജീബിൻ്റെ വീട്ട് പറമ്പിലെ വാഴകൾ നശിപ്പിച്ചു.സോളാർ വേലി അടക്കം തകർത്ത് ജനവാസ മേഖലയിലേക്ക് വരുന്ന ഈ കൊമ്പനെ എത്രയും പെട്ടെന്ന് പിടിച്ച് കൊണ്ട് പോകാനുള്ള നടപടികൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം ലിൻ്റോ പള്ളിപറമ്പൻ ആവശ്യപ്പെട്ടു

Leave A Comment