കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ അകപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
വെള്ളാങ്ങല്ലൂർ : റോഡ് നിര്‍മ്മാണ കമ്പനിയുടെ പ്ലാന്റില്‍ ഇതരസംസ്ഥാന തൊഴിലാളി അപകടത്തില്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ കുര്‍ക്കഞ്ചേരി കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്റില്‍ ചൊവ്വാഴ്ച്ച രാവിലെയാണ് അപകടം നടന്നത്.
കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് നടത്തുന്ന കൂറ്റന്‍ യന്ത്രത്തില്‍ അകപെട്ടാണ് ബിഹാര്‍ വെസ്റ്റ് ചംമ്പാരന്‍ സ്വദേശി ഭരത് യാദവിന്റെ മകന്‍ വര്‍മ്മാനന്ദ് കുമാര്‍ (19) മരണപ്പെട്ടത്. വര്‍മ്മാനന്ദ് കുമാര്‍ കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് മെഷ്യനകത്ത് ജോലി ചെയ്യുന്നതിനിടെ പുറമെ നിന്ന് മെഷ്യന്‍ ഓണ്‍ ആക്കിയതാണ് അപകട കാരണം.
സാധാരണ മെഷ്യന്‍ ഓണ്‍ ആക്കുന്നതിന് മുന്‍പായി സൈറണ്‍ മുഴക്കാറുണ്ടെന്നും എന്നാല്‍ ഇത് ചെയ്യാതെ യു പി സ്വദേശിയായ മറ്റൊരു തൊഴിലാളി മെഷ്യന്‍ ഓണാക്കിയതാണ് അപകട കാരണമെന്നും മറ്റ് തൊഴിലാളികള്‍ പറയുന്നു.
അപകടം നടന്നയുടനെ മെഷ്യന്‍ ഓണാക്കിയ യു പി സ്വദേശിയെ കമ്പനി അധികൃതര്‍ പ്ലാന്റില്‍ നിന്നും മാറ്റിയത് മറ്റ് തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കി. ഇവര്‍ പ്ലാന്റിലെ കോട്ടേജുകളുടെ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്തു. പിന്നീട് ഇരിങ്ങാലക്കുട പോലീസ് എത്തിയാണ് തൊഴിലാളികളെ ശാന്തരാക്കിയത്. മെഷ്യന്‍ ഓണാക്കിയ യു പി സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Leave A Comment