കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
കളമശ്ശേരി : എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പീഡിയാട്രിക് വാർഡിൽ ചികിത്സയിലായിരുന്ന ഒൻപത് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റെന്ന് പരാതി. ഒന്നുമുതൽ അഞ്ച് വയസ്സ് വരെയുള്ളവരാണിവർ.
മെഡിക്കൽ കോളേജിലെ കഫറ്റീരിയയിൽ നിന്നും ശനിയാഴ്ച ഇവർക്ക് ഭക്ഷണം രക്ഷിതാക്കൾ വാങ്ങി നൽകിയിരുന്നു. കഫറ്റീരിയയിലെ ഫ്രൈഡ് റൈസ്, ചില്ലി ഗോപി, പുട്ട്, കടല എന്നിവയാണ് ഇവർ കഴിച്ചത്. ഇതോടെ ഛർദി, വയറിളക്കം എന്നിവ ഉണ്ടായി. പരിശോധനയിൽ ഭക്ഷ്യവിഷബാധയാണെന്ന് വ്യക്തമായെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇവർ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി. മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചതനുസരിച്ച് കളമശ്ശേരി നഗരസഭാ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും കഫറ്റീരിയയിൽ പരിശോധന നടത്തി.
Leave A Comment