ചിരട്ടക്കുന്നിൽ കുറുക്കൻ ശല്ല്യം; പശുക്കുട്ടിയെ ആക്രമിച്ചു കൊലപ്പെടുത്തി
വള്ളിവട്ടം: കോണത്തുകുന്ന് ചിരട്ടകുന്നിൽ തെരുവ് നായ, കുറുക്കൻ ശല്യം രുക്ഷമായി. കഴിഞ്ഞ ദിവസം രാത്രി വേലപറമ്പിൽ ജയശങ്കരന്റെ വീട്ടിലെ രണ്ടു മാസം പ്രായമായ പശുകുട്ടിയെ തെരുവ് നായകൾ ആക്രമിച്ചു കൊലപെടുത്തി. ഇതോടെ വളർത്തു മൃഗങ്ങളുള്ളവർ ഭീതിയിലാണ്.
പകൽ സമയങ്ങളിൽ പോലും പ്രദേശത്ത് നായകൾ വിലസുകയാണ്. രാത്രികാലങ്ങളിൽ കൂട്ടമായി എത്തുന്ന കുറുക്കന്മാർ റോഡ് ധൃതിയിൽ മുറിച്ചു കടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത് പലപ്പോഴും തലനാരിഴക്കാണ്. കൂട്ടം കൂടിയെത്തുന്ന നായ്ക്കുട്ടങ്ങളും രാത്രി കാലങ്ങളിൽ വളർത്തു മൃഗങ്ങളെ അക്ര മിക്കാറുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
Leave A Comment