ബൈക്ക് അപകടത്തിൽ ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു
എസ് എൻ പുരം: ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിലുണ്ടായ കൂട്ട ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ശ്രീനാരായണപുരം വെഴവന സ്വദേശി കുഴിക്കണ്ടത്തിൽ ഷൻസിൽ (24) ആണ് ഇന്ന് രാവിലെ മരിച്ചത്.
ഫെബ്രുവരി 22 ന് അസ്മാബി കോളേജിന് സമീപമായിരുന്നു അപകടം.
മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷൻസിൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.
Leave A Comment