ചാവക്കാട് കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
ചാവക്കാട്: ചാവക്കാട് കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ യാത്രക്കാരനായ കോഴിക്കോട് ചാലിയം പൊട്ടക്കണ്ടി വീട്ടില്‍ മുസ്തഫ(40) ആണ് മരിച്ചത്.
അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികനായ അബൂബക്കര്‍(45) കാല്‍നടയാത്രക്കാരനായ തമിഴ്നാട് സ്വദേശി ചന്ദ്രഹാസന്‍(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ ആറോടെ ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടിയിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച കാല്‍നടയാത്രക്കാരനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
Leave A Comment