പ്രാദേശികം

കാട്ടുപന്നികളുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്ക്

വെട്ടിക്കുഴി: കാട്ടുപന്നികളുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു. ചൂളക്കടവ് സ്വദേശി തണലി സത്യനെയാണ് (56) കാട്ടുപന്നികൾ ആക്രമിച്ചത്. ഇദ്ദേഹത്തെ സാരമായ പരിക്കുകളോടെ കറുകുറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. പന്നിക്കൂട്ടത്തെ കണ്ട് രാത്രി നായ കുരച്ചപ്പോൾ ലൈറ്റിട്ട് പുറത്തേക്ക് വന്ന സത്യനെ കാട്ട്പന്നി ആക്രമിക്കുകയായിരുന്നു. പന്നിയുടെ ആക്രമണത്തിൽ ബോധം കെട്ട് വീണ സത്യന്റെ വലത് കൈ ഒടിഞ്ഞു. പല്ല് നഷ്ടപ്പെട്ടു. മൂക്കിനും കാലിനുമടക്കം ദേഹമാസകലം പരിക്കുകൾ പറ്റിയിട്ടുണ്ട്. വേനൽ കടുത്തതോടെ മലയോര മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണം കൂടിയിരിക്കുകയാണ്.

Leave A Comment