ഭരണ സമിതി അവഗണിക്കുന്നു; വെള്ളാങ്ങല്ലൂരിൽ യുഡിഎഫ് മെമ്പർമാരുടെ നിൽപ്പ് സമരം
കോണത്തുകുന്ന്: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഇടതു ഭരണ സമിതി യു. ഡി. എഫ് മെമ്പർമാരുടെ വാർഡുകളോട് കാണിക്കുന്ന അവഗണയിൽ പ്രതിഷേധിച്ച് യു. ഡി. എഫ് മെമ്പർമാർ പഞ്ചായത്തിന് മുൻപിൽ നിൽപ്പ് സമരം നടത്തി. അഞ്ചാം വാർഡിൽ പോളക്കുളം താനിയത്ത്കുന്നു കോളനി റോഡിനു ബെന്നി ബെഹനാൻ എം. പി. മുൻകൈ എടുത്തു കൊണ്ട് വന്ന 52 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കാൻ താല്പര്യം കാണിക്കാത്ത പഞ്ചായത്ത് ഭരണ സമിതിയുടെ വികസന വിരുദ്ധ രാഷ്ട്രീയത്തെ ശക്തമായ സമരം കൊണ്ട് നേരിടുമെന്ന് സമരം ഉത്ഘാടനം ചെയ്തു കൊണ്ട് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന പറഞ്ഞു.പാർലിമെന്ററി പാർട്ടി ലീഡർ ഷംസു വെളുത്തേരി അധ്യക്ഷനായി.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഇ വി. സജീവ് മുഖ്യ പ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് കമാൽ കാട്ടകത്തു. ധർമജൻ വില്ലേടത്.വി. മോഹൻദാസ്. വി.എ. നാസർ. അനിൽ മുല്ലശേരി. എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് മെമ്പർമാരായ കെ. എ. സദക്കത്തുള്ള. എം. എച്ച്. ബഷീർ. കെ. കൃഷ്ണകുമാർ. ബിജു പോൾ. ജാസ്മിൻ ജോയ് എന്നിവർ നിൽപ്പ് സമരത്തിന് നേതൃത്വം നൽകി.
Leave A Comment