പ്രാദേശികം

കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ, അച്ഛൻ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ

ആളൂർ:ആളൂരിൽ അച്ഛനും കുഞ്ഞും മരിച്ച നിലയിൽ. രണ്ടര വയസുകാരൻ അഭിജിത് കൃഷ്ണ, അച്ഛൻ ബിനോയ് എന്നിവരാണ് മരിച്ചത്. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലായിരുന്നു കണ്ടെത്തിയത്. അച്ഛൻ തൂങ്ങിമരിച്ചനിലയിലും ആയിരുന്നു. വീടിന്റെ അടുക്കളയിലായിരുന്നു ഇരുവരുടെയും മൃതദേഹം. 
 
രാവിലെ ഭാര്യ ഉണർന്ന് നോക്കിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു. തുട‍ര്‍ന്ന് നടത്തിയ തെരച്ചിലിൽ ആണ് അടുക്കളയിൽ ഭർത്താവ് തൂങ്ങിനിൽക്കുന്നത് കണ്ടത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബക്കറ്റിൽ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.  കുഞ്ഞിന് സംസാര ശേഷി സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.  ലോട്ടറി വിൽപ്പനക്കാരനായ ബിനോയ് ഹൃദ്രോഗിയാണ്.

Leave A Comment