കൈപ്പമംഗലത്ത് ബീച്ചില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്
കയ്പമംഗലം: വഞ്ചിപ്പുര ബീച്ചില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനു ശേഷം മീനുമായി കരയിലേയ്ക്ക് കയറുകയായിരുന്ന അയിരൂര്‍ ശ്രീ ആദിപരാശക്തി എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പെട്ടത്. കരയോട് ചേര്‍ന്ന് തിരമാലയില്‍പെട്ട് മറിയുകയായിരുന്നു. വഞ്ചിപ്പുര സ്വദേശി കോഴിശേരി നകുല(55)നാണ് പരിക്കേറ്റത്, ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നകുലനുള്‍പ്പെടെ ഏഴ് പേരാണ് വള്ളത്തിലുണ്ടായിരുന്നത് മറ്റുള്ളവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. വള്ളത്തിലുണ്ടായിരുന്ന മീനും വലയ്ക്കും എന്‍ജിനും നാശനഷ്ടമുണ്ട്.
Leave A Comment