പ്രാദേശികം

വില്വമംഗലം പാടശേഖരസമിതി വാർഷികയോഗം

പുത്തൻചിറ : വില്വമംഗലം പാടത്ത് മോട്ടോർഷെഡ്ഡും മോട്ടോറും ട്രാക്ടർ റാമ്പും സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് പാടശേഖരസമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പൊതുയോഗം ബ്ലോക്ക് മെമ്പർ ബീന സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എസ്. സുഭാഷ് അധ്യക്ഷനായി. സെക്രട്ടറി പി.സി. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ഷൈലജ സന്തോഷ്‌, എ.വി. ഉണ്ണികൃഷ്ണൻ, പി. രേഷ്മ, എം.എൻ. ഷീബ, ടി.എൻ. വേണു, പി.വി. ശ്രീനിവാസൻ, വി.ജി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Leave A Comment