ചാലാക്കപ്പാടത്ത് ചെറുധാന്യങ്ങളുടെ കൃഷി തുടങ്ങി
കുന്നുകര : ഐക്യരാഷ്ട്രസംഘടനയുടെ ആഹ്വാന പ്രകാരം 2023 മില്ലറ്റ് വർഷമായി കൊണ്ടാടുന്നതിന്റെ ഭാഗമായി കിസാൻ സർവീസ് സൊസൈറ്റി കുന്നുകര യൂണിറ്റ് ചാലാക്കപ്പാടത്ത് ചെറുധാന്യങ്ങളുടെ കൃഷി തുടങ്ങി.
കുന്നുകര പഞ്ചായത്ത് പ്രസിഡൻറ് സൈന ബാബു ഉദ്ഘാടനം ചെയ്തു. ടി.കെ. അജികുമാർ അധ്യക്ഷനായി. കുന്നുകര കൃഷി ഓഫീസർ സാബിറ മില്ലറ്റ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. റൂബി ബേബി, വിൽസൻ എന്നിവർ പങ്കെടുത്തു. ചാമ, തിന, കുതിരവാലൻ, പനിവരക് എന്നീ ചെറുധാന്യങ്ങളാണ് ഒന്നര ഏക്കർ പാടത്ത് വിതച്ചത്. വയനാട്ടിൽനിന്നാണ് ഈ വിത്തുകൾ വാങ്ങിയത്.
Leave A Comment