ട്രാൻസ്‌ഫോർമറിനു മുകളിൽ കയറി ആത്മഹത്യശ്രമം : യുവാവ് അപകടനില തരണംചെയ്തു
ചാലക്കുടി : പോലീസ് സ്റ്റേഷനിൽനിന്ന് ഓടിപ്പോയി ട്രാൻസ്‌ഫോർമറിൽ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നതിനിടയിൽ ഷോക്കേറ്റുവീണയാൾ അപകടനില തരണംചെയ്തു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്. തിങ്കളാഴ്‌ച രാവിലെയായിരുന്നു സംഭവം.
ഷോക്കേറ്റ് താഴെ വീണ യുവാവിനെ പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പത്തുശതമാനം പൊള്ളലേറ്റെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഇയാൾ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ ബഹളമുണ്ടാക്കുന്നതിനിടയിൽ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചതായിരുന്നു.
ഷാജിയെന്ന പേര് മാത്രമാണ് പോലീസിനോടു പറഞ്ഞത്. മറ്റു വിവരങ്ങൾ ഇപ്പോഴും ലഭിച്ചിട്ടില്ല. കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനുള്ള മനോനിലയിലല്ല ഷാജിയെന്നും പോലീസ് പറഞ്ഞു.
Leave A Comment