കനാലിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു
ചാലക്കുടി: കനാലിൽ ഒഴുക്കിൽപ്പെട്ട് തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. ചാലക്കുടി കട്ടിപ്പൊക്കം സ്വദേശി ചിറയത്ത് അനീഷ് സുമിത ദമ്പതികളുടെ മകൾ ആദിനന്ദ എന്ന ഒരു വയസ്സുകാരിയാണ് രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
രണ്ട് ദിവസം മുൻപാണ് അപകടം നടന്നത്.
അമ്മ സുമിതയുടെ മേച്ചിറയിലുള്ള താണിക്കുളത്തുള്ള വീട്ടിൽ അവധികാലത്ത് എത്തിയ കുടുംബം സമീപത്തെ കനാലിൽ കുളിക്കാനായി പോയിരുന്നു. അച്ഛനുമമ്മയും മറ്റ് മൂന്ന് സഹോദരങ്ങളും കുളിക്കാനിറങ്ങിയതിനിടയിൽ കനാലിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ഇരിക്കുകയായിരുന്ന ആദിനന്ദ കനാലിലേക്ക് വഴുതി വീഴുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു.
പെട്ടന്ന് തന്നെ മാതാപിതാക്കൾ ചേർന്ന് കുട്ടിയെ രക്ഷിച്ചെങ്കിലും അബോധാവസ്ഥയിതിനാൽ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും വിദഗ്ദ പരിശോധനക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെ 10 മണിയോടെ മരണപ്പെടുകയായിരുന്നു .
ആദിനന്ദയുടെ സംസ്കാരം പിന്നീട് നടക്കും
Leave A Comment