വിദ്യാലയങ്ങളിലെ വെള്ളക്കരം കുടിശിക: രണ്ടാം ഗഡു ഇന്ന് അടയ്ക്കും
ആലുവ: കുടിശികയെത്തുടർന്ന് നഗരത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ വാട്ടർ കണക്ഷൻ വിച് ഛേദിച്ച സംഭവത്തിൽ ആലുവ നഗരസഭ രണ്ടാം ഗഡു ഇന്ന് അടക്കാൻ തീരുമാനം. ഇന്ന് വാട്ടർ അഥോറിറ്റിയുടെ കണക്ഷൻ പുന:സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ഒരു കോടിയിലധികം രൂപയാണ് കുടിശികയായിട്ടുള്ളത്.
അദാലത്തിലെ തീരുമാനപ്രകാരം കഴിഞ്ഞ മാർച്ചിൽ ആദ്യ ഗഡു അടച്ചെങ്കിലും പിന്നീട് മുടങ്ങിയതോടെയാണ് വാട്ടർ അഥോറിറ്റി കണഷൻ റദ്ദാക്കിയത്.
Leave A Comment