പ്രാദേശികം

നെല്ലായി ദേശീയപാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

 നെല്ലായി:നെല്ലായി ദേശീയപാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നെല്ലായിയിൽ ആധാരം എഴുത്ത് നടത്തുന്ന നന്തിക്കര സ്വദേശി തണ്ടാശ്ശേരി വീട്ടിൽ ഭാസ്കരനാണ് (74) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ  നെല്ലായി യൂ ടേണിലായിരുന്നു അപകടം.

 ദേശീയപാത മുറിച്ചുകടന്ന സ്കൂട്ടറിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരാനായ യുവാവിന് ഗുരുതര പരിക്കേറ്റു. തലക്ക് പരിക്കേറ്റ ഭാസ്കരനെ നാട്ടുകാർ ചേർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊടകര പോലീസ് കേസെടുത്തു.

Leave A Comment