പട്ടികജാതി ലിസ്റ്റ് വിപുലീകരണം - സർക്കാരുകളുടെ മത പ്രീണനം അവസാനിപ്പിക്കണം - കെ പി എം എസ്
ഇരിങ്ങാലക്കുട:- പട്ടികജാതി ലിസ്റ്റിലേക്ക് സംഘടിത മതസ്ഥരെ തിരുകി കയറ്റി വിപുലീകരിക്കുവാനുള്ള സർക്കാരുകളുടെ ശ്രമം മത പ്രീണനമാണ്. പ്രഖ്യാപിത ആനുകൂല്യങ്ങളും അവകാശങ്ങളും നിരന്തരം നിഷേധിച്ചു കൊണ്ടിരിക്കുന്ന സർക്കാരുകൾ വോട്ട് ബാങ്ക് ലക്ഷ്യമാക്കി നടത്തുന്ന ശ്രമങ്ങളെ പട്ടികജാതി സമൂഹം തെരഞ്ഞെടുപ്പിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും ചെറുക്കുമെന്ന് കെ പി എം എസ് തൃശ്ശൂർ ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന പ്രസിഡൻ്റ് ഡോ.പി.പി. വാവ അഭിപ്രായപ്പെട്ടു. സംഘടനാ സെക്രട്ടറി കെ.എ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡൻറ് പി.വി.ഉമേഷ് അദ്ധ്യക്ഷത വഹിച്ചു.
പട്ടികജാതി വികസന ഫണ്ട് ലാപ്സാക്കിയ ജില്ലാ പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥതയിലും, പട്ടികജാതി-വർഗ്ഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കുടിശിഖവരുത്തിയതിലും ജില്ലാ സമ്മേളനം പ്രതിഷേധിച്ചു. ആവശ്യങ്ങൾ നേടിയെടുക്കാൻ വിവിധ സമരപരിപാടികൾ സമ്മേളനം പ്രഖ്യാപിച്ചു.
ജില്ലാ സെക്രട്ടറി ഇ.കെ.മോഹൻദാസ് റിപ്പോർട്ടും ഖജാൻജി കെ.കെ.അയ്യപ്പൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.സംസ്ഥാന ഖജാൻജി സി.എ.ശിവൻ, വർക്കിംഗ് പ്രസിഡൻ്റ് പി. കെ.രാധാകൃഷ്ണൻ ,അസി.സെക്രട്ടറി ലോചനൻ അമ്പാട്ട്, പി.കെ.സുബ്രൻ, പി.സി.വേലായുധൻ, പി.കെ.ശിവൻ, കെ.ടി.ചന്ദ്രൻ , ഇ.വി.സുരേഷ്,വത്സല നന്ദനൻ, അജിത കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Leave A Comment