പ്രാദേശികം

തുമ്പൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം

തുമ്പൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. വേളൂക്കര പഞ്ചായത്തിൽ തുമ്പൂര്‍ പുത്തൻവെട്ടുവഴി സമീപമായിരുന്നു അപകടം. അങ്കമാലി കറുകുറ്റയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ടൂറിസ്റ്റ് ബസിലുണ്ടായിരുന്നവർ .കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ആറ് പേര്‍ക്കും ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന നാലു പേര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.  

ഗുരുതരമായി പരിക്കേറ്റ കാർ യാത്രികരായ പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശികളായ ഷൈനിനെ  അങ്കമാലി സ്വകാര്യ ആശുപത്രിയിലും ജിതിന്‍ലാലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.  പരിക്കേറ്റവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സക്കായി മറ്റു ആശുപത്രികളിലും പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം സ്തംഭിച്ചു. ആളൂര്‍ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു

Leave A Comment