പ്രാദേശികം

സ്വകാര്യ ബസ് കയറി വയോധിക മരിച്ചു

അവിട്ടപ്പിള്ളി: സ്വകാര്യ ബസ് കയറി വയോധിക മരിച്ചു. കുറ്റിച്ചിറ കൂർക്കമറ്റം നമ്പ്യാർ വീട്ടിൽ കുമാരൻ്റെ ഭാര്യ 70 വയസുള്ള ശാന്ത  ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. അവിട്ടപ്പിള്ളിയിലെ മരണ വീട്ടിലേക്ക് വന്ന ശാന്ത ബസിൽ നിന്നിറങ്ങുന്നതിനിടെ വീഴുകയായിരുന്നു.

 അതേ ബസ് മുന്നോട്ടെടുത്തപ്പോർ പിൻചക്രം തലയിലൂടെ കയറിയാണ് മരണം സംഭവിച്ചത്.വെള്ളിക്കുളങ്ങര ഇരിങ്ങാലക്കുട റൂട്ടിലോടുന്ന പീജി ബസിനടിയിൽപ്പെട്ടാണ് അപകടം സംഭവിച്ചത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിക്കുളങ്ങര പോലിസ് മേൽ നടപടി സ്വീകരിച്ചു.

Leave A Comment