പ്രാദേശികം

പുഴയിൽ ചാടിയ വയോധികയെ രക്ഷപ്പെടുത്തി

ആലുവ : മണപ്പുറം നടപ്പാലത്തിൽ നിന്നും പെരിയാറിൽ ചാടിയ വയോധികയെ അഗ്നിരക്ഷാസേന രക്ഷിച്ചു. കളമശ്ശേരി വിടാക്കുഴ സ്വദേശി ലളിതയെ (56) ആണ് അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. മണപ്പുറം നടപ്പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുന്നതുകണ്ട് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. വിവരം ഉടൻതന്നെ അഗ്നിരക്ഷാസേനയ്ക്ക് കൈമാറി.

പുഴയിൽ ശക്തമായ ഒഴുക്കാണ് ഉണ്ടായിരുന്നത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഡി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബോട്ടുമായെത്തി വയോധികയെ രക്ഷപ്പെടുത്തി. ഇവർ വീണ്ടും പുഴയിൽ ചാടാൻ മുതിർന്നെങ്കിലും ബലപ്രയോഗത്തിലൂടെ കരയ്ക്കെത്തിച്ച് ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Comment