പ്രാദേശികം

ചിറ്റാര തണൽകുട സംരംഭം തുടങ്ങി

പറവൂർ : പുത്തൻവേലിക്കര എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെ നേതൃത്വത്തിൽ എച്ച്.ഡി.എഫ്.സി. ബാങ്ക് പരിവർത്തന പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച അമ്മമാർക്കുള്ള സംരംഭമായ 'ചിറ്റാര തണൽ' തുടങ്ങി. ഇൻഫന്റ് ജീസസ് എൽ.പി. സ്‌കൂളിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി കുട നൽകി. എ.ഇ.ഒ. സി.എസ്. ജയദേവൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ആന്റോ പാണാടൻ അധ്യക്ഷത വഹിച്ചു. രജനി ബിബി, എ.എ. അജയൻ, ഫാ. ആന്റണി ചില്ലിട്ടശ്ശേരി, കൃഷ്‌ണേന്ദു കൃഷ്ണകുമാർ, സോമിത് വർഗീസ്, ജോസാന്റോ വാഴപ്പിള്ളി, സുമി ബൈജു, ടീന കളപ്പുരയ്ക്കൽ, എം.പി. ഷാജൻ, എം.എം. സൗമ്യ, ചിറ്റാര തണൽ സംരംഭം പ്രസിഡന്റ് സിൽജ വിത്സൻ, സെക്രട്ടറി ജാസ്മിൻ വിനു എന്നിവർ സംസാരിച്ചു.

Leave A Comment