ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു
മേലഡൂർ : ഗവൺമെന്റ് സമിതി ഹയർ സെക്കന്ററി സ്കൂളിൽ
എൻ എസ് എസ് , സ്കൗട്ട് & ഗൈഡ്സ്ന്റെ സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു.പി റ്റി എ പ്രസിഡന്റ് മുരുകേഷ് കടവത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.സൈക്കിൾ റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രതീകാത്മക കോലംകത്തിക്കൽ , ലഹരി വിരുദ്ധ ബോധവൽക്കരണ ക്വിസ് മത്സരം എന്നീ പരിപാടികൾ നടന്നു . അദ്ധ്യാപകരായ ബിന്ദു സി ജി, ബോണി തോമസ്, സിമി അരവിന്ദ്, മിനിമോൾ , ദീപ്തി ടി എസ് , സിൻസി എ എം എന്നിവർ നേതൃത്വം വഹിച്ചു .
Leave A Comment