ഗ്രാമിക മോഹൻ - സുബ്രഹ്മണ്യൻ നാടക പുരസ്ക്കാരം ശശിധരൻ നടുവിലിന്
കുഴിക്കാട്ടുശ്ശേരി : നാടക ചലച്ചിത്ര പ്രവർത്തകരായിരുന്ന മോഹൻ രാഘവൻ്റെയും കെ.കെ.സുബ്രഹ്മണ്യൻ്റെയും സ്മരണയ്ക്കായി കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദി
പ്രഥമ പുരസ്കാരം പ്രമുഖ നാടക പ്രവർത്തകൻ ശശിധരൻ നടുവിലിന് നൽകും. പ്രശസ്തി പത്രവും ശിൽപ്പവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്ക്കാരം. 23 ന് ഗ്രാമികയിൽ നടക്കുന്ന സ്മൃതിസംഗമത്തിൽ വച്ച് പുരസ്കാരം സമർപ്പിക്കും.
സ്ക്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ഡോ. അഭിലാഷ് പിള്ള ഉദ്ഘാടനം നിർവ്വഹിക്കും. നാടക സംവിധായകനും ചലച്ചിത്ര നടനുമായ രമേഷ് വർമ്മ അനുസ്മരണ പ്രഭാഷണം നടത്തും. സംഗീത നാടക അക്കാദമി നിർവ്വാഹക സമിതി അംഗം അഡ്വ.വി.ഡി.പ്രേംപ്രസാദ്, സുബ്രഹ്മണ്യൻ്റെയും
സേവ്യാർ മാഞ്ഞൂരാൻ്റെയും ഛായാചിത്രങ്ങൾ അനാഛാദനം ചെയ്യും. തുടർന്ന് ശശിധരൻ നടുവിൽ സംവിധാനം ചെയ്ത 'എലിക്കെണി' നാടകം അവതരിപ്പിക്കും.
Leave A Comment