പ്രാദേശികം

കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ കഥാപ്രസംഗ മഹോത്സവ സംഘാടക സമിതി രൂപീകരിച്ചു

  കുഴിക്കാട്ടുശ്ശേരി:  കേരള സംഗീത നാടക അക്കാദമി    കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ സംഘടിപ്പിക്കുന്ന കഥാപ്രസംഗ മഹോത്സവത്തിൻ്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.   നവംബർ  12,13,14   തിയതികളലാണ് അക്കാദമി കഥാപ്രസംഗ മഹോത്സവം സംഘടിപ്പിക്കുന്നത്.  മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൻ യോഗം ഉദ്ഘാടനം ചെയ്‌തു.  കഥാപ്രസംഗ മഹോത്സവത്തിൻ്റെ സംസ്ഥാനത്തെ 8 കേന്ദ്രങ്ങളിൽ ഒന്നാണ് ഗ്രാമിക. ഓരോ കേന്ദ്രത്തിലും 5 പേർ വീതം മൊത്തം 40 കാഥികരാണ്  കഥാപ്രസംഗം അവതരിപ്പിക്കുന്നത്. 

ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ.
ജോജൊ,സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസർ വി.കെ.അനിൽകുമാർ,  ജുമൈല ഷഗീർ, മിനി പോളി, രേഖ സന്തോഷ്, ഗ്രാമിക പ്രസിഡണ്ട് പി.കെ.കിട്ടൻ, ട്രഷറർ ഇ.കെ.മോഹൻദാസ്, വി.കെ.ശ്രീധരൻ, കെ.സി.ഹരിദാസ്, ജിനേഷ് ചാത്തക്കുടം, എം.എ. ബാബു,
കെ.ആർ.ജോജൊ (ചെയർമാൻ), പി.കെ.കിട്ടൻ (കൺവീനർ) എന്നിവർ സംബന്ധിച്ചു.

Leave A Comment