കോട്ടുവള്ളി പഞ്ചായത്തിൽ പൊക്കാളി കൃഷി വിളവെടുപ്പ് നടത്തി
പറവൂർ : കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ തത്തപ്പിള്ളി എട്ടാം വാർഡിൽ കർഷക സംഘവും, തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടത്തി. പത്തേക്കർ പാടത്താണ് പൊക്കാളി കൃഷി ചെയ്തത്. വൈപ്പിൻ എം.എൽ.എ. കെ.എൻ.ഉണ്ണികൃഷ്ണൻ വിളവെട്ടപ്പ് ഉദ്ഘാടനം ചെയ്തതു .
കെ.എസ്. ഷാജി അധ്യക്ഷനായി.
വാർഡ് മെമ്പർ സുനിത ബാലൻ, ഏ.ജി.മുരളി, പി.പി.അജിത്കുമാർ, പി.ആർ.വിശ്വാസ്, സി.എം.രാജു,അനീജ ബിജു എന്നിവർ സംസാരിച്ചു
Leave A Comment