മാള ഗ്രാമപഞ്ചായത്ത് തലം കേരളോത്സവം: നവംബർ 8 വരെ അപേക്ഷിക്കാം
മാള : കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാള ഗ്രാമപഞ്ചായത്ത് തലം കേരളോത്സവം യൂത്ത് ക്ളബ്ബുകൾ, കലാ- സാംസ്കാരിക സംഘടനകൾ, കുടുംബശ്രീ, കലാ-കായിക രംഗത്തെ പ്രമുഖര്‍, യുവജന രാഷ്ട്രീയ സംഘടനകള്‍,സഹകരണ സംഘം സ്ഥാപനങ്ങൾ, വിദ്യഭ്യാസ സ്ഥാപന തലവന്മാര്‍ തുടങ്ങിയവരുടെ ബഹുജന പങ്കാളിത്തത്തോടെ കലാ- കായിക മത്സരങ്ങൾ വളരെ വിപുലമായി നവംമ്പർ 12 മുതൽ 27 വരെയുള്ള തീയ്യതികളിൽ പഞ്ചായത്തിലെ വിവിധ വേദികളിലായി നടത്തപ്പെടുന്നു.
01/11/2022 ന് 15 വയസ്സ് തികഞ്ഞവരും 40 വയസ്സ് കവിയാത്തവരുമായ മാള ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് ക്ളബ്ബിന്റെ പേരിലും, വ്യക്തിപരമായും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. അപേക്ഷാ ഫോമുകള്‍ 03/11/2022 (വ്യാഴം) രാവിലെ 10മണി മുതല്‍ പഞ്ചായത്ത് ലൈബ്രറിയിൽ നിന്നും വിതരണം ചെയ്യുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 08/11/02022 വെകുന്നേരം 4 മണി വരെ മാത്രം. NB. ഈ വര്‍ഷം ക്ളബ്ബ് രജിസ്ട്രേഷൻ നിര്‍ബന്ധമില്ല. Contact No. 9946046172, 7560815198.
Leave A Comment