ആലുവ താലൂക്ക് വികസന സമിതിയിൽ ബഹളം
ആലുവ : ആലുവ താലൂക്ക് വികസന സമിതി തീരുമാനങ്ങൾ ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നില്ലെന്നാരോപിച്ച് ഒരു വിഭാഗം അംഗങ്ങൾ രംഗത്തെത്തിയത് ബഹളത്തിന് കാരണമായി. ചില ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. താലൂക്ക് സമിതി അംഗങ്ങളായ രാജീവ് മുതിരക്കാട്, പ്രിൻസ് വെള്ളറക്കൽ, സ്റ്റീഫൻ, കൊച്ചുമൊയ്തീൻ എന്നിവരാണ് യോഗത്തിൽ പ്രതിഷേധം ഉയർത്തിയത്. വികസന യോഗങ്ങളിൽ അംഗങ്ങൾ അവതരിപ്പിച്ച വിഷയങ്ങളിൽ ചില ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്നു. ഇതിന് ഉത്തരം പറയേണ്ടവർ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നും അവർ ആരോപിച്ചു.
Leave A Comment