പോലീസ് സ്‌പോർട്‌സ് മീറ്റിന് ആലുവയിൽ തുടക്കം
ആലുവ : റൂറൽ ജില്ലാ പോലീസിന്റെ വാർഷിക കായികമത്സരങ്ങൾക്ക് തുടക്കമായി. ഫുട്‌ബോൾ മത്സരങ്ങൾ ആലുവയിൽ ആരംഭിച്ചു. റൂറൽ എസ്.പി. വിവേക് കുമാർ ഉദ്ഘാടനം ചെയ്തു.
അഡീഷണൽ എസ്.പി. ടി. ബിജി ജോർജ്, ഡിവൈ.എസ്.പി.മാരായ പി.കെ. ശിവൻകുട്ടി, എം.കെ. മുരളി, സജി മാർക്കോസ്, എസ്.എച്ച്.ഒ.മാർ തുടങ്ങിയവർ പങ്കെടുത്തു. അഞ്ച് സബ് ഡിവിഷൻ, ഡി.എച്ച്.ക്യു. സ്പെഷ്യൽ യൂണിറ്റുകൾ എന്നിവയിൽനിന്നായി എട്ട് ടീമുകളാണ് മത്സരിക്കുന്നത്.
ഉദ്ഘാടന മത്സരത്തിൽ മുനമ്പം സബ് ഡിവിഷൻ വിജയിച്ചു. ശനിയാഴ്ചയാണ് ഫൈനൽ. റൂറൽ ജില്ലയിലെ വിവിധയിടങ്ങളിൽ ക്രിക്കറ്റ്, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൻ, അത്‌ലറ്റിക്സ്, വടംവലി മത്സരങ്ങളും നടത്തും.
Leave A Comment