വെള്ളാങ്ങല്ലൂർ കേരളോത്സവം ; സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജേതാക്കളായി
വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കേരളോത്സത്തിൽ വള്ളിവട്ടം സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വള്ളിവട്ടം ഓവർഓൾ ജേതാക്കളായി.ആർട്സ് & അത്‌ലറ്റിക്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തോടെ മുന്നേറിയാണ് സ്ട്രൈക്കേഴ്സ് കിരീടം സ്വന്തമാക്കിയത് . ഇതോടെ 2ആം തവണയും കിരീടം സ്വന്തമാക്കി ഓവർ ഓൾ പട്ടം നിലനിർത്തി .
വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം . എം . മുകേഷ് സമ്മാന ദാനം നിർവഹിച്ചു .യോഗത്തിൽ വാർഡ് മെമ്പർ സിന്ധു ബാബു . ക്ലബ് പ്രസിഡന്റ് അമൽരാജ് , ട്രഷർ അജ്മൽ , ഷിനോജ്, അഖിൽ പറമ്പിൽ , റിൻഷാദ് എന്നിവർ സംസാരിച്ചു .
Leave A Comment