എറണാകുളം റവന്യു കലോത്സവം : ആദ്യദിനം വൈപ്പിൻ കുതിപ്പ്
പറവൂര്‍: പോരാട്ടത്തിന്റെ ആവേശം നിറച്ച് ജില്ലാ കലോത്സവത്തിന്റെ ആദ്യദിനം. 53 മത്സരയിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രാത്രി ഒമ്പത് വരെയുള്ള കണക്കുകള്‍ പ്രകാരം 207 പോയിന്റോടെ വൈപ്പിന്‍ ഉപജില്ലയാണ് മുന്നില്‍. 192 പോയിന്റുമായി എറണാകുളം ഉപജില്ല രണ്ടാം സ്ഥാനത്തും 189 പോയിന്റോടെ നോര്‍ത്ത് പറവൂര്‍ മൂന്നാം സ്ഥാനത്തും തുടരുന്നു.
സ്കൂള്‍ വിഭാഗത്തില്‍ 66 പോയിന്റോടെ വൈപ്പിന്‍ എടവനക്കാട് ഹിദായത്തുല്‍ ഇസ്ലാം എച്ച്എസ്എസ് ഒന്നാം സ്ഥാനത്തും മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്എസ് (63) രണ്ടാമതും കോലഞ്ചേരി മോറക്കാല സെന്റ് മേരീസ് എച്ച്എസ്എസ് (58) മൂന്നാമതുമാണ്. യുപി ജനറല്‍ ഉപജില്ലാ വിഭാഗത്തില്‍ നോര്‍ത്ത് പറവൂരാണ് മുന്നില്‍. എച്ച്എസ് ജനറല്‍ വിഭാഗത്തില്‍ കോലഞ്ചേരി ഉപജില്ലയും എച്ച്എസ്എസ് ജനറലില്‍ വൈപ്പിന്‍ ഉപജില്ലയും യുപി സംസ്കൃതത്തില്‍ മട്ടാഞ്ചേരി ഉപജില്ലയുമാണ് ഒന്നാമത്. ഹൈസ്കൂള്‍ സംസ്കൃതത്തില്‍ തൃപ്പൂണിത്തുറയും യുപി അറബിക്കില്‍ പെരുമ്പാവൂരും എച്ച്എസ് അറബിക്കില്‍ കോതമംഗലവും ആദ്യദിനം മുന്നിലെത്തി.
Leave A Comment