പ്രാദേശികം

കാടുകുറ്റിയിൽ യു ഡി എഫിന്റെ ലഹരി വിരുദ്ധ സദസ്സ്

കാടുകുറ്റി :യു ഡി എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി മയക്ക്മരുന്ന് വിരുദ്ധ സന്ധ്യ സദസ്സ് നടത്തി. ജില്ല കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ജെയിംസ്  പോൾ ഉദ്ഘാടനം  നിർവഹച്ചു.
 മണ്ഡലം വൈസ് പ്രസിഡന്റ്‌ മോളി തോമസ് അധ്യക്ഷത വഹിച്ചു. 

ജില്ല പ്രവാസി കോൺഗ്രസ്സ് പ്രസിഡന്റ്‌ ഷാഹുൻ പണിക്ക വീട്ടിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലീന ഡേവീസ്, ഫോർവേർഡ് ബ്ലോക്ക്‌ സംസ്ഥാന കമ്മിറ്റിയംഗം  ഫ്രാൻസിസ് പിൻഹീറോ, ചാലക്കുടി ബ്ലോക്ക്‌ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ടി പി പോൾ, ചാലക്കുടി ബ്ലോക്ക്‌ കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്‌ തോമസ് ഐസക്ക്, ഫോർവേർഡ് ബ്ലോക്ക്‌ മഹിള സംസ്ഥാന പ്രസിഡന്റ്‌ സാബിറ എന്നിവർ സംസാരിച്ചു.

Leave A Comment