പ്രാദേശികം

തുടരുന്ന മഴ, കരിങ്ങോൾചിറ ബണ്ട് ഷട്ടർ തുറന്നു

പുത്തൻചിറ : കൃഷിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും കൃഷിനാശം സംജാതമാക്കുകയും ചെയ്തതോടെ കരിങ്ങാച്ചിറ ബണ്ട് തുറന്നു. ഈ വർഷം ഇത് മൂന്നാം തവണയാണ് ഷട്ടർ തുറക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നിലക്കാത്ത ശക്തമായ മഴയെ തുടർന്ന് ചെന്നങ്കരി, പകരപ്പിള്ളി, കാരാമ്പ്ര പാടശേഖരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. തുടർന്നാണ് പഞ്ചായത്ത് അടിയന്തിരമായി ഇടപെട്ട് ഷട്ടർ തുറന്നത്.

Leave A Comment