പ്രാദേശികം

കൊടുങ്ങല്ലൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികൾക്ക് പരിക്ക്

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികൾക്ക് പരിക്കേറ്റു.ആരുടെയും പരിക്ക് ഗുരുതരമല്ല .സാന്താ മരിയസ്കൂളിന് എതിർ വശം ബൈ പാസ് റോഡിനു സമീപം ഇന്ന് രാവിലെ ഒൻപതു മണിയോടെയായിരുന്നു അപകടം 

.വിവിധ വിദ്യാലയങ്ങളിലേക്കു കുട്ടികളുമായി പോകുകയായിരുന്നാ ഓട്ടോറിക്ഷ യാണ് അപകടത്തിൽ പെട്ടത്.മറ്റൊരു മോട്ടോർ  ബൈക്കിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചവിട്ടിയതിനെ തുടർന്നാണ് ഓട്ടോറിക്ഷ നിയന്ത്രണം  വിട്ടു മറിഞ്ഞത്.പരിക്കേറ്റ കുട്ടികളെ മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Leave A Comment