പ്രാദേശികം

വെള്ളാങ്ങല്ലൂരിൽ കോൺഗ്രസിന്റെ ഗോളടി മഹോത്സവം

കോണത്തുകുന്ന് : ലോക കപ്പ് ഫൈനൽ തലേന്ന് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി മനക്കലപ്പടി പുതിയ കാവ് ക്ഷേത്ര മൈതാനിയിൽ സംഘടിപ്പിച്ച ഗോളടി മഹോത്സവം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അഡ്വ ശശികുമാർ ഇടപ്പുഴ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന അധ്യക്ഷനായി.

100 ൽ പരം ഫുട്ബോൾ ട്രെയിനിങ് താരങ്ങളായ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രഞ്ജിനി സമ്മാന ദാനം നടത്തി. പഞ്ചായത്ത്‌ അംഗം കെ. കൃഷ്ണകുമാർ, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി കെ. ഐ. നജാഹ്,  മണ്ഡലം കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ വി. മോഹൻദാസ്, എം. എച്. ബഷീർ, സക്കീർ കോൽപറമ്പിൽ,  ടി. കെ. ഫക്രുദീൻ, എം. എസ്. മുഹമ്മദാലി, സാബു കണ്ടത്തിൽ, ഷമീർ പൂവത്തുകടവിൽ എന്നിവർ സംസാരിച്ചു.

Leave A Comment