തുരുത്തിപ്പുറം ജലോത്സവം: താണിയനും ഗോതുരുത്തും ജേതാക്കൾ
പുത്തൻവേലിക്കര: ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച തുരുത്തിപ്പുറം ജലോത്സവത്തിൽ താണിയനും ഗോതുരുത്തും ജേതാക്കളായി. എ ഗ്രേഡ് ഫൈനലിൽ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗണിന്റെ താണിയൻ തുരുത്തിപ്പുറം ബോട്ട് ക്ലബിന്റെ തുരുത്തിപ്പുറം വള്ളത്തെ പരാജയപ്പെടുത്തി. ബി ഗ്രേഡ് ഫൈനലിൽ ഗോതുരുത്ത് ബോട്ട് ക്ലബിന്റെ ഗോതുരുത്ത് വള്ളം പട്ടണം ബോട്ട് ക്ലബിന്റെ ശ്രീമുരുകനെ തോൽപ്പിച്ചു. ഇരു വിഭാഗങ്ങളിലുമായി 11 വള്ളങ്ങൾ മാറ്റുരച്ചു. ജലോത്സവം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷനായി. മുനമ്പം ഡിവൈഎസ്പി എം.കെ. മുരളി ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ജലോത്സവത്തിന്റെ സംഘാടകരായ തുരുത്തിപ്പുറം ബോട്ട് ക്ലബിന്റെ ഭാരവാഹികളെ പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷിയും വിവിധ മേഖലകളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയവരെ ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാറും ആദരിച്ചു.ഇ.ടി. ടൈസൺ എംഎൽഎ സമ്മാനദാനം നിർവഹിച്ചു നൽകി. ഷെറൂബി സെലീന, വി.ടി. സലീഷ്, ഫാ. ജോഷി കല്ലറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Leave A Comment