രജത ജൂബിലി നിറവില്‍ മേക്കാട്ടുക്കുളം കല്ലിങ്ങല്‍ ഫാമിലി ട്രസ്റ്റ്
ചാലക്കുടി : പടിഞ്ഞാറെ ചാലക്കുടി മേക്കാട്ടുക്കുളം കല്ലിങ്ങല്‍ ഫാമിലി ട്രസ്റ്റ് രജത ജൂബിലി നിറവില്‍. ജൂബിലിയാഘോഷ പരിപാടികള്‍ ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.
സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ വി.ഒ.പൈലപ്പന്‍, സെന്റ് മേരീസ് ഫൊറാന പള്ളി വികാരി ഫാദര്‍ ജോസ് പാലാട്ടി, പടിഞ്ഞാറെ ചാലക്കുടി നിത്യസഹായ മാത പള്ളി വികാരി ഫാദര്‍ ആന്റോ തച്ചില്‍, തിരുകുടുംബ ദേവാലയം വികാരി ഫാദര്‍ ജോണ്‍സണ്‍ റോച്ച, ട്രസ്റ്റിന്റെ രക്ഷാധികാരികളായ ഫാദര്‍ ഡേവീസ് കല്ലിങ്ങല്‍, ഫാദര്‍ ജോജി കല്ലിങ്ങല്‍, ഫാദര്‍ പ്രഭുദാസ്, സിസ്റ്റര്‍ ലിറ്റില്‍ മരിയ, സിസ്റ്റര്‍ ആല്‍ഫെറ്റ്, സിസ്റ്റര്‍ സിസിലിയ,സിസ്റ്റര്‍ മില്‍ബര്‍ഗ, സിസ്റ്റര്‍ എസ്റ്റെല്ല, സിസ്റ്റര്‍ ഹെല്‍ഗ, സെക്രട്ടറി കെ.ജെ.ജോഷി തുടങ്ങിയവര്‍ സംസാരിച്ചു.
ട്രസ്റ്റ് പ്രസിഡന്റും നഗരസഭ ആരോഗ്യ സ്ഥിരം സമിതിയദ്ധ്യക്ഷനുമായ കെ.വി.പോള്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
സ്‌നേഹ വിരുന്നും ഉപഹാര സമര്‍പ്പണവും ഉണ്ടായിരുന്നു.
Leave A Comment