പൊതുഭൂമി തട്ടിയെടുക്കാനുള്ള മറ്റൊരു വഴിയാണ് ക്ഷേത്രം പണി: ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ് : ക്ഷേത്രം പണിയുകയെന്നത് ഇന്ത്യയിലെ പൊതുഭൂമി തട്ടിയെടുക്കാനുള്ള മറ്റൊരു മാർഗമാണ് ക്ഷേത്രം പണി എന്ന് ഗുജറാത്ത് ഹൈകോടതി. നഗരാസൂത്രണ പദ്ധതി പ്രകാരം പൊതുറോഡ് നിർമ്മിക്കുന്നതിനായി ക്ഷേത്രം പൊളിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന നാട്ടുകാരുടെ തീവ്രമായ അഭ്യർത്ഥനയ്ക്ക് മറുപടിയായിയാണ് ചീഫ് ജസ്റ്റിസ് സുനിത അഗർവാളിന്‍റെ പ്രസ്താവന.ഡ്രാഫ്റ്റ് ടിപി സ്കീമിൽ പൊതു റോഡ് നിർമ്മിക്കുന്നതിനെതിരെ ചന്ദ്ലോഡിയയിലെ 93 വീട്ടുകാർ നൽകിയ അപ്പീൽ സിംഗിൾ ബഞ്ച് തള്ളിയതിനെ തുടർന്ന് അവർ ഡിവിഷൻ ബെഞ്ചിന് മുൻപാകെ പരാതി ബോധിപ്പിക്കുകയായിരുന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമി ഹർജിക്കാരുടെ ഉടമസ്ഥതയിലുള്ളതല്ലെന്നും, അതിനാൽ ഇത് അനധികൃത ഭൂമി കയ്യേറ്റം ആണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മാത്രവുമല്ല വീടിന് പുറത്ത് ചില അടയാളങ്ങൾ സ്ഥാപിച്ച് അവിടം ക്ഷേത്രമാക്കി പൊതുഭൂമി കൈവശപെടുത്തുന്ന പ്രവണത അവസാനിപ്പിക്കണം എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Leave A Comment