ഭരണപക്ഷത്തിനായി ധൻകർ! ഖാർഗെയ്ക്ക് താക്കീത്, പ്രതിഷേധച്ചൂടിൽ രാജ്യസഭ
ന്യൂഡൽഹി: അദാനി വിഷയത്തിൽ ഇന്നും രാജ്യസഭയിൽ ബഹളം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ എംപിമാർ രംഗത്തെത്തി. ഇതിനിടെ മോദി അനൂകൂല മുദ്രാവാക്യം വിളികളുമായി ഭരണപക്ഷവും രംഗത്തെത്തിയതോടെ സഭ കലുഷിതമായി.
അദാനിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻകർ. ആരോഗ്യകരമായ ചർച്ച സഭയിൽ നടക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. നിർഭാഗ്യവശാൽ അതിന് പ്രതിപക്ഷം സമ്മതിക്കുന്നില്ലെന്നും ധൻകർ പറഞ്ഞു.
അതേസമയം, മോദി അനൂകൂല മുദ്രാവാക്യം വിളിച്ച ഭരണപക്ഷത്തെ ശാസിക്കാൻ പോലും രാജ്യസഭാ ചെയർമാൻ തയാറായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടെ, അദാനി- മോദി ബന്ധത്തെക്കുറിച്ച് രേഖകളിൽ നിന്ന് നീക്കം ചെയ്ത ഭാഗം മല്ലികാർജുൻ ഖാർഗെ വീണ്ടും വായിച്ചത് ചട്ടവിരുദ്ധമെന്ന് ധൻകർ പറഞ്ഞു.
Leave A Comment