ദേശീയം

കോവിഡ് വ്യാപനം കൂടുന്നു; പ്രതിദിന രോഗബാധിതരുടെ എണ്ണം 11000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമാണ്. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത രണ്ടാഴ്ചത്തേക്ക് രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സൂചന. ഒമിക്രോണിന്‍റെ ഉപ വകഭേദമായ എക്‌സ്ബിബി.1.16 ആണ് നിലവില്‍ കോവിഡ് കേസുകളുടെ വര്‍ധനയ്ക്ക് കാരണമാകുന്നത്.

Leave A Comment