ദേശീയം

പശ്ചിമ ബംഗാളിൽ വീണ്ടും സംഘർഷം; തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു

കോൽക്കത്ത: പശ്ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരക്കെ അക്രമം. തൃണമൂൽ പ്രവർത്തകനെ വെടിവച്ചുകൊന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം.

സിയറുൾ മൊല്ല എന്നയാളാണ് കൊല്ലപ്പെട്ടത്. ബസന്തിയിലെ ഒരു ഗ്രാമത്തിലെ റോഡരികിൽ വെടിയേറ്റ് വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇതിനിടെ, മേദിനിപ്പുരിൽ സിപിഎം സ്ഥാനാർഥിക്കും മർദനമേറ്റു. സ്ഥാനാർഥി അടക്കം നാലുപേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് ഗവർണർ സി.വി. ആനന്ദബോസ് പറഞ്ഞു.

Leave A Comment