ട്രിപ്പിൾ എൻജിൻ സർക്കാർ ബുള്ളറ്റ് ട്രെയിൻ പോലെ ഓടും: ഏക്നാഥ് ഷിൻഡെ
മുംബൈ: മഹാരാഷ്ട്രയിലെ ട്രിപ്പിൾ എൻജിൻ സർക്കാർ ബുള്ളറ്റ് ട്രെയിൻ പോലെ ഓടുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. എൻഡിഎ സർക്കാരിനൊപ്പം എൻസിപി നേതാവായ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് ഷിൻഡെയുടെ പ്രസ്താവന.
ഇപ്പോൾ ഞങ്ങൾക്ക് ഒരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും ഉണ്ട്. ഇരട്ട എൻജിൻ സർക്കാർ ഇപ്പോൾ ട്രിപ്പിൾ എഞ്ചിനായി മാറിയിരിക്കുന്നു, ഇപ്പോൾ അത് ഓടും. ഒരു ബുള്ളറ്റ് ട്രെയിൻ പോലെ.
മഹാരാഷ്ട്രയുടെ വികസനത്തിന് അജിത് പവാറിനെയും അദ്ദേഹത്തിന്റെ നേതാക്കളെയും താൻ സ്വാഗതം ചെയ്യുന്നു. അജിത് പവാറിന്റെ അനുഭവം മഹാരാഷ്ട്രയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ഷിൻഡെ പറഞ്ഞു.
Leave A Comment