ദേശീയം

സവര്‍ക്കര്‍ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിര സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വാതന്ത്യസമര സേനാനികള്‍ക്കെതിരെ പരാമര്‍ശം നടത്തരുതെന്നും ഒരു പരാമര്‍ശവും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. പരാമര്‍ശം ആവര്‍ത്തിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കോടതി രാഹുലിന് മുന്നറിയിപ്പ് നല്‍കി. സവര്‍ക്കര്‍ മഹാരാഷ്ട്രയില്‍ ആദരിക്കപ്പെടുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഹുലിന്റെ പരാമര്‍ശം നിരുത്തരവാദപരമാണെന്നും കോടതി വ്യക്തമാക്കി


മഹാത്മാഗാന്ധി ബ്രിട്ടീഷുകാരുടെ സേവകനായിരുന്നു എന്നായിരിക്കും ഇനി ആരെങ്കിലും പറയുക. ഗാന്ധി വൈസ്രോയിക്കെഴുതിയ കത്തില്‍ നിങ്ങളുടെ വിശ്വസ്ത സേവകന്‍ എന്ന് അഭിംസംബോധന ചെയ്ത വിവരം രാഹുലിനറിയാമോ എന്നും കോടതി ചോദിച്ചു. സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ വിചാരണക്കോടതിയുടെ സമന്‍സ് സ്‌റ്റേ ചെയ്യണമെന്ന രാഹുലിന്റെ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.വിചാരണക്കോടതിയുടെ സമന്‍സ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്. സമന്‍സ് കോടതി സ്‌റ്റേചെയ്തു.

Leave A Comment